മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തം : 10 മരണം

0

ഭോപാല്‍: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10പേര്‍ വെന്തുമരിച്ചു. ജബല്‍പൂര്‍ ജില്ലയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. നാലുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നെന്നും മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജബല്‍പൂര്‍ എസ്.പി സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.