രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു; 24 മണിക്കൂറിൽ 86,508 പുതിയ കോവിഡ് രോഗികൾ

0

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. എന്നാൽ 9,66,382 പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. 46,74,988 പേരും രോഗമുക്തരായിട്ടുണ്ട്. അതേസമയം, 1,129 പേരാണ് ഇന്ത്യയിൽ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 91,149 ആയി.

അതേസമയം, 24 മണിക്കൂറിനിടെ 11,56,569 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 6,74,36,031 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. തമിഴ്നാട്ടിൽ രോഗമുക്തരായവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 90.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ഉത്തര്‍പ്രദേശിൽ രോഗമുക്തരായത് 3 ലക്ഷത്തിലധികം പേരാണ്.