പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കൊല്ലം ശാസ്താംകോട്ട മങ്ങാട് സ്വദേശി പ്രണവ് പിള്ള (29) ആണ് മരിച്ചത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയിൽ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. അവിവാഹിതനാണ്.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.