സിഡ്നി ഏകദിനം; ഓസീസിന് ബാറ്റിങ്, രാഹുലും പാണ്ഡ്യയും പുറത്ത്

0

സിഡ്നി: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് മത്സരം. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങുമ്പോൾ വിരാട് കോഹ്‌ലിയും കൂട്ടരും കഴിഞ്ഞയാഴ്ച നേടിയ ചരിത്ര നേട്ടത്തിന്‍റെ ആവേശത്തിലാണ്. ആസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിച്ച ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് വേദിയായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്നെ ആദ്യ മത്സരം എന്നത് ഇന്ത്യൻ പടയുടെ ആത്മധൈര്യം ഒന്നുകൂടെ കൂട്ടുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ പച്ചപ്പുണ്ടെങ്കിലും സ്കോർ നിലവാരം ഉയരുമെന്നാണ് പ്രവചനങ്ങൾ.
സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദത്തിലായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ്സ്മാന്‍ ലോകേഷ് രാഹുലും ടീമിലില്ല എന്നതാണ് ഇന്ത്യയുടെ ഏക പ്രശ്നം. ഏകദിനത്തിൽ മുൻകാല ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു. ലോകകപ്പിന്‍റെ മുന്നൊരുക്കമായാണ് ഇരു ടീമുകളും ഈ പരമ്പരയെ കാണുന്നത്. ഓപ്പണര്‍മാരായി രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും വണ്‍ഡൗണില്‍ കോലിയും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൾ റൗ​ണ്ട​റു​ടെ റോ​ളി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ വ​ന്നേ​ക്കും. കു​ൽ​ദീ​പ് യാ​ദ​വി​നൊ​പ്പം സ്പി​ൻ വി​ഭാ​ഗ​ത്തി​ലും ജ​ഡേ​ജ​യു​ടെ സേ​വ​നം ഉ​പ​യോ​പ്പെ​ട്ടേക്കും.
പേ​സ​ർ​മാ​രി​ൽ ഖ​ലീ​ൽ അ​ഹ​മ്മ​ദും മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ടം​പി​ടി​ക്കും. മൂ​ന്നാം പേ​സ​റെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി തീ​രു​മാ​നി​ച്ചാ​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും വ​ഴി തെ​ളി​യും. ബാ​റ്റി​ങ്ങി​ൽ ഓ​പ്പ​ണി​ങ് സ്ഥാ​ന​ത്തേ​ക്ക് രോ​ഹി​ത് ശ​ർ​മ​യ്ക്കും ശി​ഖ​ർ ധ​വാ​നും പ​ക​ര​ക്കാ​രി​ല്ല. കോ​ഹ്‌​ലി​ക്കു പി​ന്നി​ലാ​യി മ​ധ്യ​നി​ര​യി​ൽ അ​മ്പാ​ട്ടി റാ​യു​ഡു​വും കേ​ദാ​ർ ജാ​ദ​വും എം.​എ​സ്. ധോ​ണി​യും വ​രും. ഏ​റെ നാ​ളാ​യി ഫോ​മി​ല​ല്ലാ​ത്ത ധോ​ണി​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു​യ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.
ഓസീസ് പടയിൽ ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ​യും ഡേ​വി​ഡ് വാ​ർ​ണ​റു​ടെ​യും അ​ഭാ​വം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും അ​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ൽ സം​ശ‍യ​മി​ല്ല. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​നൊ​പ്പം അ​ല​ക്സ് കാ​രി ഓ​പ്പ​ൺ ചെ​യ്യും. മ​ധ്യ​നി​ര​യി​ൽ ഉ​സ്മാ​ൻ ഖ്വാ​ജ​യും ഷോ​ൺ മാ​ർ​ഷും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോ​ബും ഇ​റ​ങ്ങും. മാ​ർ​ക്വ​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന്‍റെ​യും സാ​ന്നി​ധ്യം ക​ങ്കാ​രു​ക്ക​ളു​ടെ ബാ​റ്റി​ങ്ങി​ന് കറുത്ത കൂട്ടും .
ഇതുവരെ സിഡ്നിയിൽ 16 ഏകദിനങ്ങളിൽ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 13 എണ്ണത്തിലും ആസ്ട്രേലിയക്കായിരുന്നു ജയം. മൂന്നെണ്ണത്തിൽ ഇന്ത്യ ജയിച്ചു. അവസാനം (2016)​ ഇവിടെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു ജയം.