ജര്‍മനിയില്‍ തടാകത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യന്‍ യുവാവ് മുങ്ങി മരിച്ചു

0

മ്യൂണിക്ക് ∙ ജര്‍മനിയിലെ ബവേറിയയില്‍ ഇരുപത്തൊമ്പതുകാരനായ ഇന്ത്യാക്കാരന്‍ മുങ്ങിമരിച്ചു. കീംസീയിലെ ഉല്ലാസ ബോട്ട് യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് മരണം. വാടകയ്ക്കെടുത്ത ഇലക്ട്രിക് ബോട്ടിലായിരുന്നു യാത്ര. റോസെന്‍ഹൈം ജില്ലയിലെ പ്രീനും ഹെറെന്‍ ഇന്‍സലിനും ഇടയില്‍ ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം. യാത്രയ്ക്കിടെ സുഹൃത്ത് വെള്ളത്തില്‍ വീണതിനെതുടര്‍ന്ന് ചാടി രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് യുവാവ് മുങ്ങിപ്പോയത്.

27 കാരനായ ജപ്പാന്‍കാരന്‍ സുഹൃത്ത് രക്ഷപെട്ടെങ്കിലും രക്ഷിച്ചയാള്‍ക്ക് സുരക്ഷിതനായി കയറാന്‍ കഴിഞ്ഞില്ല. സംഭവം കണ്ടിരുന്ന വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയും അഗ്നിശമന സേനയും വാട്ടര്‍ പൊലീസും മറ്റ് സഹായ സംഘടനകളും നടത്തിയ തിരച്ചിന്റെ 40 മിനിറ്റിനു ശേഷം മാത്രമാണ് വെള്ളത്തില്‍ നിന്ന് 20 മീറ്റര്‍ താഴെ കാണാതായ ആളെ കണ്ടെത്തിയത്. സഹായികള്‍ ക്രൃത്രിമ ശ്വാശോച്ച്വാസം നല്‍കിയെങ്കിലും മരിച്ചിരുന്നു 20 മീറ്റര്‍ അടിയില്‍ നിന്നുമാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ചയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിരങ്ങള്‍ ക്രിമിനല്‍ പൊലീസ് അന്വേഷിച്ചു വരുന്നു. ജര്‍മനിയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളു. മ്യൂണിക്കിലാണ് ജോലി ചെയ്തിരുന്നത്. മരണകാരണം വ്യക്തമാക്കുന്നതിനായി ക്രിപ്പോ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.