സംവിധായകന്‍ സൂര്യോദയ് പേരാമ്പള്ളിയുടെ മകന്‍ വാഹനാപടകത്തില്‍ മരിച്ചു

0

ബെംഗളൂരു: കന്നട സംവിധായകന്‍ സൂര്യോദയ് പേരാമ്പള്ളിയുടെ മകന്‍ മയൂര്‍ (20) വാഹനാപകടത്തില്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് വാട്ടര്‍ ടാങ്കറില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

മയൂര്‍ അമിതവേഗത്തിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് ബ്യദരഹള്ളി പോലീസ് പറയുന്നു. അപകടം സംഭവിച്ചയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ​ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് മയൂര്‍.