കോവിഡ്: രാജ്യത്ത് കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു

0

ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.

കോവിഡ്​ പോസിറ്റീവായ 9.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 20.68 ശതമാനമായി​​. രാജ്യത്ത്​ ഇതുവരെ 35.42 ലക്ഷം പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.65 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 11,63,542 ടെസ്​റ്റുകളാണ്​ നടത്തിയത്​. ആഗോളതലത്തിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്​.