വീണ്ടും തരംഗമായി ഇഷയും ആനന്ദും

0

കല്യാണം കഴിഞ്ഞു നാളുകൾ പിന്നിട്ടെങ്കിലും ഇഷ – ആനന്ദ് ദമ്പതികളുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷ മാമാങ്കമായിരുന്നു ഇഷ അംബാനിയുടെയും ആനന്ദ് പിരമലിന്‍റെയും വിവാഹം. ഇവരുടെ വിഹാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും വളരെയധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.


ഇപ്പോഴിതാ ഇഷയുടെ വിവാഹ ചിത്രങ്ങളിൽ‌ ചിലത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഹൽദി ദിനത്തിൽ ഇഷ ധരിച്ച മഞ്ഞ നിറത്തിലുള്ള സബ്യാസാച്ചി ലഹങ്ക ഫാഷൻ ലോകം ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള ലഹങ്കയെക്കൊപ്പം അതിനിണങ്ങുന്ന ആഭരണങ്ങൾ കൂടിയായപ്പോ ഇഷ ഒന്നുകൂടി തിളങ്ങി നിൽക്കുന്നു