അമ്മയ്ക്ക് 16, മകൾക്ക് 19; ‘സിന്ദു കൃഷ്ണയായി ഇഷാനി’

0

മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്‍ണകുമാര്‍ – സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാരുടേത്. ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി പങ്കുവച്ച ഒരു വ്യത്യസ്ത ഫോട്ടേഷൂട്ടാണ് വൈറലാവുന്നത്.

View this post on Instagram

Part 1/5 Recreating Gold ⭐ Mom @16 Me @19

A post shared by Ishaani Krishna (@ishaani_krishna) on

അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പഴയ ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് ഇഷാനി. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ അമ്മ സിന്ദുവുമായി ഏറെ സാമ്യം ഇഷാനി കൃഷ്ണക്കാണ്. അമ്മ സിന്ദു കൃഷ്ണയുടെ പണ്ടത്തെ ചിത്രങ്ങളും തന്‍റെ ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്താണ് ഇഷാനി പങ്കുവവച്ചിരിക്കുന്നത്. ഇതിൽ അമ്മയുമായി തനിക്കുള്ള സാമ്യമാണ് കാണിച്ചിരിക്കുന്നത്. രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

View this post on Instagram

Part 2/5 Recreating Gold ⭐ Mom @ 21 Me @ 19

A post shared by Ishaani Krishna (@ishaani_krishna) on

റിക്രിയേറ്റിംഗ് ഗോള്‍ഡ് എന്നാണ് ഇഷാനി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. അമ്മയുടെ െചറുപ്പത്തിലെ അതേ വസ്ത്രവുമണിഞ്ഞുള്ള മൂന്ന് ചിത്രങ്ങൾ ഇതിനോടകം പുനവതരിപ്പിച്ചു കഴിഞ്ഞു. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്ത ഭാവത്തിലാണ് ഇഷാനി എത്തുന്നത്. ഇത് അമ്മയുടെ അതേ വസ്ത്രം തന്നെയാണോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. അതിന് ഉത്തരവുമായി അമ്മ സിന്ദു തന്നെ എത്തി. തന്റെ അതേ വസ്ത്രം തന്നെയാണ് ഇഷ ധരിച്ചിരിക്കുന്നതെന്നായിരുന്നു സിന്ധു പറഞ്ഞത്.

View this post on Instagram

Part 3/5 Recreating Gold ⭐ Mom @ 21 Me @ 19

A post shared by Ishaani Krishna (@ishaani_krishna) on

കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണയ്ക്ക് പുറകെ തന്നെ ഇഷാനിയും അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുകയാണ്. . മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് വരുന്നത്. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് ഇളയ സഹോദരി ഹൻസികയും സിനിമയിലെത്തിയിട്ടുണ്ട്.