നാട്ടില്‍ സാധാരണക്കാരന്‍; പക്ഷെ ചക്കയുടെ ദുബായിലെ വില കേട്ടാല്‍ ഞെട്ടും; യൂറോപ്പില്‍ ചക്ക ഇടംപിടിച്ചത് ബർഗർ പട്ടികയിൽ

0

നമ്മുക്ക് ചക്ക നിസ്സാരക്കാരന്‍ ആണെങ്കിലും കടല്‍ കടന്ന ചക്കയ്ക്ക് ഒടുക്കത്തെ  ഡിമാന്റ് തന്നെ .കാരണം നമ്മുടെ പറമ്പിലും മറ്റും സര്‍വ്വസാധാരണമായ ചക്കയുടെ ദുബായിലെ വില കേട്ടാല്‍ മലയാളികള്‍ ഞെട്ടും .ഏകദേശം 4700 രൂപയോളമാണ് ദുബായിൽ ചക്കയ്ക്ക് വില എന്ന് പറയുമ്പോള്‍ തന്നെ കാര്യം പിടികിട്ടിയല്ലോ .ഫുഡ് സപ്ലിമെന്റിന്റെയും, ഹെൽത്ത് ഡ്രിങ്കിന്റെയും അവശ്യഘടകമായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണ് വില കൂടുതൽ‌.

Image result for jack fruit  dishes in europe

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ചക്കയുടെ സ്ഥാനം ബർഗർ പട്ടികയിൽ ആണെന്ന വാര്‍ത്ത കുറച്ചു കാലം മുന്പാണ് കേട്ടത് .അ​മേ​രി​ക്ക​ൻ വി​ഭ​വ​മാ​യ ടെ​രി​യാ​ക്കി​യി​ൽ കോ​ഴി​യി​റ​ച്ചി​ക്കു പ​ക​ര​മാ​യും പ​ച്ച​ച്ച​ക്ക ഉ​പ​യോ​ഗി​ക്കു​ന്നുണ്ടത്രെ .  ​ചക്ക​ക്കു​രു പൊ​ടി​ച്ചു​ണ്ടാ​ക്കു​ന്ന പാ​സ്ത​യാ​ണു വി​ദേ​ശ​ത്തെ പു​തി​യ ഇ​ഷ്ട​വി​ഭ​വം എന്നാണ് റിപ്പോര്‍ട്ട് .അ​മേ​രി​ക്ക​യി​ൽ​ നി​ന്നും യൂ​റോ​പ്പി​ൽ നി​ന്നു​മു​ള്ള ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ബ​ർ​ഗ​റി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ക​ട്ല​റ്റ്, അ​മേ​രി​ക്ക​ൻ ഭ​ക്ഷ​ണ​മാ​യ ടെ​രി​യാ​ക്കി എ​ന്നി​വ​യ്ക്കു​വേ​ണ്ടി​യെ​ല്ലാം ച​ക്ക​യ്ക്ക് ക​രാ​ർ ല​ഭി​ക്കു​ന്നു​ണ്ട് ഇപ്പോള്‍ .ച​ക്ക​ക്കു​രു പൊ​ടി​ച്ചെ​ടു​ത്താ​ണ് ഇപ്പോള്‍ പാ​സ്ത നി​ർ​മി​ക്കു​ന്ന​ത്. ച​ക്ക അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്തു ഡി​മാ​ൻ​ഡ് കൂ​ടി​വ​രി​ക​യാ​ണെന്നതിനു വേറെ തെളിവ് വേണോ ?​

Image result for jack fruit  dishes in europe

കീ​ട​നാ​ശി​നി വി​മു​ക്ത​വും ആ​രോ​ഗ്യ​വ​ർ​ധ​ക​വു​മാ​ണെ​ന്ന​താ​ണ് ച​ക്ക​യു​ടെ പ്ര​ധാ​ന വാ​ണി​ജ്യ സ​വി​ശേ​ഷ​ത. മ​ലേ​ഷ്യ, താ​യ് ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ച​ക്ക പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം കൃ​ഷി ഉ​ത്പ​ന്ന​മാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ച​ക്ക​യെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​കൃ​തിദ​ത്ത ഇ​ന​ത്തി​ൽ ആണ്  ഉല്പെ​ടു​ത്തി​യി​രി​ക്കു​ന്നത് .അ​തി​നാ​ൽ  തന്നെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ച​ക്ക അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്നു.ഇപ്പോള്‍ മനസ്സിലായില്ലേ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് .