ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

0

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.

ഉത്തരേന്ത്യൻ വധുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ശ്രീലക്ഷ്മി വിവാഹത്തിന് ഒരുങ്ങിയത്. ഓഫ് വൈറ്റും ചുവപ്പ് കോംബിനേഷനിലുള്ള ലെഹംഗയണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. . ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകൾ നിറഞ്ഞ ദുപ്പട്ടയും, ചെറിയ ചുവപ്പ് ബോർഡറുള്ള വെള്ള ഷീറും ശ്രീലക്ഷ്മിയെ അതീവ സുന്ദരിയാക്കി. കല്ലുകൾ പതിച്ച ചോക്കർ, നെറ്റിച്ചുട്ടി, ചുവപ്പും ഗോൾഡൻ നിറത്തിലുള്ള വളകൾ എന്നിവയായിരുന്നു ആഭരണങ്ങൾ. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.

കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം ശ്രീലക്ഷ്മി ആരാധകരുമായി പങ്കുവച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ബിഗ് ബോസിൽ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.

https://www.instagramhttps://www.instagram.chttps://www.instagram.com/p/B49LUzTlAAu/?utm_source=ig_web_copy_linkom/p/B49LUzTlAAu/?utm_source=ig_web_copy_link.com/p/B49LUzTlAAu/?utm_source=ig_web_copy_link