ആളുമാറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്ന സംഭവം; മുഖ്യ പ്രതി ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

1

കൊ​ല്ലം: ആ​ളു​മാ​റി മ​ർ​ദ​ന​മേ​റ്റ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ജി​ല്ല ജ​യി​ൽ വാർഡ​ൻ വി​നീ​താ​ണ് പിടി​യി​ലാ​യ​ത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വിനീത് ഒളിവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലം അരിനെല്ലൂര്‍ സ്വദേശിയായ രഞ്ജിത്തിനെ ആളുമാറി വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ രഞ്ജിത്തിനെ തിരവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ര‍‍ഞ്ജിത്ത് പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്ന് ചവറ തെക്കുഭാഗം പൊലീസ് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ‌ു‌മോർട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകനാണ് രഞ്ജിത്ത്. സഹോദരൻ: രാഹുൽ.