ധീര ജവാന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

0

തിരുവനന്തപുരം: കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ എച്ച് വൈശാഖിന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത വീട്ടുവളപ്പില്‍ ഉച്ചയോടെയാണ് സംസ്‌കാരം. രാവിലെ മൃതദേഹം കുടവട്ടൂര്‍ എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് വീട്ടിലേക്ക് കൊണ്ടുപോകുക.

ബുധനാഴ്ച രാത്രിയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിനായി മന്ത്രി ക എന്‍ ബാലഗോപാല്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കലക്ടര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ചു. തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.