കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

0

ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന സുരക്ഷാ സേനാംഗങ്ങളെ ഭീകരർ ആക്രമിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്കും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.