സിനിമാകഥകളെ വെല്ലുന്ന ജയലളിതയുടെ ജീവിതം

0

തന്റെ നാടിനെയും നാട്ടുക്കാരെയും ഹൃദയത്തോട് ചേർത്ത് പിടിച്ച ഭരണാധികാരിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അക്ഷര്ധത്തില്‍ .ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ചു തമിഴ്മക്കളുടെ അമ്മയായി മാറിയ ജയലളിതയുടെ രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും സംഭവ ബഹുലം ആയിരുന്നു .വീഴ്ചകള്‍ ഒന്നും രണ്ടുമല്ല അനവധിയാണ് ജയലളിതയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്.

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജനിച്ചത്.ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. പിന്നീട് ജയലളിത അമ്മക്ക് ഒപ്പം ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും ഇവര്‍ താമസം മാറുകയുമായിരുന്നു.ജയലളിതയുടെ മുത്തച്ഛന് അന്ന് മൈസൂര്‍ രാജാവിന്റെ കൊട്ടാരത്തില്‍ ആയിരുന്നു ജോലി.മൈസൂര്‍ രാജാവായിരുന്ന ജയചാമ രാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും പ്രൗഡിക്കും വേണ്ടിയായിരുന്നു ഓരോരുത്തരുടെയും പേരുകളില്‍ ‘ജയ’ എന്ന് ചേര്‍ത്തിരുന്നത്. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു കോമളവല്ലിയുടെ പ്രാഥമിക സ്‌കൂള്‍ പഠനം. ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായിരുന്നു അവര്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. നന്നായിട്ട് പഠിക്കുമായിരുന്നു. മികച്ച കുട്ടികളില്‍ ഒരാളായിരുന്നു കോമളവല്ലി.

സിനിമയില്‍ അവസരം തേടിയെത്തിയ ഇവര്‍ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി കന്നഡ, തമി‍ഴ് ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമി‍ഴ്‍ചിത്രം. അരപ്പാവാട ധരിച്ച് തമി‍ഴ് സിനിമയില്‍ അഭിനയിച്ച ആദ്യ നായികയായിരുന്നു ജയലളിത. ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായി തമി‍ഴില്‍ സജീവമായി. അറുപതുകളിലും എ‍ഴുപതുകളിലും എംജിആറിന്റെ നായികയായി. എംജിആറുമായി സൌഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. അക്കാലത്ത് ഇരുവരെയും കുറിച്ച് നിരവധി കഥകള്‍ ആയിരുന്നു കേട്ടിരുന്നത് .

പിന്നീട് ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്.ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പ്രാവീണ്യമായിരുന്നു എംജിആറിനൊക്കൊണ്ട് ഇത്തരം ഒരു തീരുമാനമെടുപ്പിച്ചത്.ആറ് ഭാഷകള്‍ ഉപയോഗിക്കാനറിയാം ജയലളിതക്ക്.

1987 ല്‍ എംജിആര്‍ മരിച്ചതോടെ പാര്‍ട്ടി പിളര്‍ന്നു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. മുഖ്യമന്ത്രിസ്ഥാനം കൊതിച്ച ജയലളിതക്ക് എതിരായി എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെത്തി. ജാനകി അങ്ങനെ തമിഴകത്തെ ആദ്യ വനിത മുഖ്യമന്ത്രിയായി.തമിഴകത്തെ ആദ്യത്തെ വനിത പ്രതിപക്ഷ നേതാവാണ് ജയലളിത. 1989 ലെ തിരഞ്ഞെടുപ്പിലായിരുന്നു ഇത്.1992ല്‍ ജയലളിത തമിഴകത്തെ രണ്ടാമത്തെ വനിത മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുള്ള അനുകൂല സാഹചര്യം മുതലാക്കിയായിരുന്നു ഇത്. കോണ്‍ഗ്രസ് അന്ന് എഐഎഡിഎംകെയുടെ സഖ്യ കക്ഷിയായിരുന്നു.അവിടെനിന്നാണ് ഒരു തമി‍ഴ്സിനിമയെ വെല്ലുന്ന തിരക്കഥ പോലെ  ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്.

നിലവില്‍ ഗുരുതര സ്വഭാവമുള്ള 12 അ‍ഴിമതിക്കേസുകളില്‍ ആരോപണ വിധേയ കൂടിയാണ് തമി‍ഴ്നാട് മുഖ്യമന്ത്രി.എങ്കിലും തമിഴ് ജനത അവരുടെ തലൈവിയെ ഏറെ സ്നേഹിച്ചു .ഇതിനു തെളിവാണ്   2011ല്‍  ജയ മൂന്നാമതും മുഖ്യമന്ത്രിയായതും. അത്രഏറെ ജനപ്രിയ നടപടികള്‍ ജയ തന്റെ അധികാര കാലത്ത് എടുത്തിരുന്നു.കര്‍ണാടകത്തില്‍ ജനിച്ച്, തമിഴകത്തിന്റെ അമ്മയായി മാറിയ രാഷ്ട്രീയ പ്രതിഭാസമാണ് ഒറ്റ വാക്കില്‍ ജയലളിത. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പരകായ പ്രവേശനം തമിഴകത്ത് പുതിയ സംഭവമല്ലെങ്കിലും അക്കാര്യത്തില്‍ ജയലളിതയോളം വിജയിച്ചവര്‍ കുറവാണ്.