ജീപ്പ് കോംപസിന്‍റെ പെട്രോള്‍നിര വരുന്നു

0

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്‍ യു വി വളരെ പെട്ടന്നാണ് വാഹന വിപണി കീഴടക്കിയത്. അവതരിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പര്‍ താരമായി മാറിയ വാഹനമാണിത്. ജീപ്പ് കോംപസിന്‍റെ പെട്രോള്‍നിര കമ്പനി വിപുലമാക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. മുമ്പ് ഡീസല്‍ മോഡല്‍ മാത്രമെത്തിയിരുന്ന കോംപസ് ലോംഗിറ്റ്യൂഡ് വേരിയന്‍റിന്‍റെ പെട്രോള്‍ മോഡല്‍ ജീപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി എന്നതാണ് ജീപ്പിന്‍റെ ആരാധകരെ ആവേശ തിരയിലാഴ്ത്തുന്ന ഏറ്റവും പുതുമയുള്ള വാർത്ത.18.90 ലക്ഷം രൂപയാണ് പെട്രോള്‍ ലോങ്ങിറ്റിയൂഡിന്‍റെ എക്‌സ്‌ ഷോറും വില.

കോംപസിന്‍റെ അടിസ്ഥാന മോഡലായ സ്‌പോര്‍ട്ട്, ലിമിറ്റഡ്,ലിമിറ്റഡ്(ഒ),ലിമിറ്റഡ്പ്ലസ്എന്നീവേരിയന്‍റുകളിലായിരുന്നു മുമ്പ് പെട്രോള്‍ മോഡല്‍ എത്തിയിരുന്നത്.
എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ധാരാളം ഫീച്ചറുകളുമായാണ് ജീപ്പ് കോംപസ് വിപണിയിലെത്തിയത്. 4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനാണ് ലോങ്ങിറ്റിയൂഡിലുള്ളത്. ഇത് 163 എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫിയറ്റ് 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്. 17 ഇഞ്ച് അലോയി വീലുകള്‍, റൂഫ് റെയില്‍, ഹാലജന്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, മുന്നിലും പിന്നിലും ഫോഗ് ലാമ്പ്, പവര്‍ ഫോള്‍ഡിങ് മിറര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം എന്നിവയാണ് ലോംഗിറ്റിയൂഡിലുള്ള ഫീച്ചറുകള്‍.


ഡുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡിസ്‌ക് ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ലെതര്‍ സീറ്റും സ്റ്റീയറിങ്ങും, ഡുവല്‍ ടോണ്‍ എക്സ്റ്റീരിയറും ഈ വേരിയന്‍റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫിയറ്റ് മള്‍ട്ടിജെറ്റ് കുടുംബത്തില്‍പെട്ട എന്‍ജിന്‍ ആ നിലവാരം 250 എന്‍എം ടോര്‍ക്കും 1.4 ലീറ്റര്‍ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും.
ജീപ്പിന്‍റെ യാത്രാ സുഖത്തെ കുറിച്ച പറയുകയാണെങ്കിൽ അല്‍പ്പം കട്ടിയുള്ള സീറ്റുകളാണ്.

മുന്‍ സീറ്റ് സുഖകരമായ യാത്ര സമ്മാനിക്കുന്നു. പിന്‍ സീറ്റില്‍ മൂന്നുപേരുടെ യാത്ര അല്‍പ്പം ഞെരുക്കം സമ്മാനിക്കും. ഭേദപ്പെട്ട ലെഗ്‌ഹെഡ് റൂമുണ്ട്. ഓണ്‍ ഓഫ് റോഡ് യാത്രകള്‍ക്ക് ചേര്‍ന്ന മള്‍ട്ടി ലിങ്ക് സസ്‌പെന്‍ഷനാണ് പിന്നില്‍. എസ് യു വി ആയതുകൊണ്ട് കാറിന്‍റെ യാത്രാസുഖം കിട്ടില്ല .


പുറത്തിറങ്ങുന്നതിന് മുന്‍പ് 20 മുതലാണ് വില പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. ഇത് പ്രീമിയം എസ് യു വികളെ മാത്രമല്ല എക്‌സ്‌യുവി 500, ഹെക്‌സ, ക്രേറ്റ തുടങ്ങിയ വാഹനങ്ങള്‍ക്കു ജീപ്പിന്‍റെ വില ഭീഷണി സൃഷ്ടിച്ചു. 15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്‍റെ കൊച്ചി എക്‌സ്‌ഷോറൂം വില. മഹാരാഷ്ട്രയിലെ ഫിയറ്റ് നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപസ് ജപ്പാന്‍, സൗത്താഫ്രിക്ക, യുകെതുടങ്ങിയ റൈറ്റ് ഹാന്‍ഡ് ‍ഡ്രൈവ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.ഗ്രാന്‍ഡ് ചെറോക്കിയുമായുള്ള രൂപസാദൃശ്യമാണ് ജീപ്പിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്.