സനല്‍ കുമാര്‍ ശശിധരന്റെ ‘ഉന്മാദിയുടെ മരണ’ത്തിന്റെ ആദ്യ പ്രദർശനം പാഞ്ചജന്യം അന്തർദേശീയ ചലച്ചിത്രമേളയില്‍

0

ഏറെ ശ്രദ്ധ നേടിയ ചലച്ചിത്രമായ ‘സെക്സി ദുര്‍ഗ്ഗ’യുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ സിനിമയായ ‘ഉന്മാദിയുടെ മരണം’ത്തിന്റെ ആദ്യ പ്രദർശനം പാഞ്ചജന്യം അന്തർദേശീയ ചലച്ചിത്രമേളയില്‍.

പതിനൊന്നാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്റെ പ്രമേയത്തിലൂടെ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്ന നിരവധി വാദമുഖങ്ങളോട് ചേർന്നു നിൽക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് ‘ഉന്മാദിയുടെ മരണം’ ഉൽഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

എസ് ദുര്ഗയ്ക്കു ശേഷമുളള പുതിയ ചിത്രവും മികവുറ്റതായിരിക്കുമെന്നു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.
ഡെത്ത് ഓഫ് ഇന്സെയ്ന് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
നിവ് ആര്‍ട്സ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
രാജശ്രീ പാണ്ഡെ, കണ്ണന്അയ്യര് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലൂസിനാഹ് ഹൊവാന്ഷ്യനാണ് ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്വ്വഹിക്കുന്നത്. നടന്‍ മുരളി ഗോപിയും ചിത്രത്തിന്റെയൊരു ഭാഗമായി എത്തുന്നുണ്ട്.