രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില

0

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇത് പതിനൊന്നാമത്തെ തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.