ജിതേഷിന് ഹൃദയം ലഭിച്ചു. ഓപ്പറേഷന്‍ വിജയകരം

0

പ്രാർത്ഥനകൾക്ക് ശുഭാന്ത്യം , ജിതേഷിനായി ഒരു ഹൃദയം ലഭിച്ചു. മസ്തിഷ്‌കമരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാൻജോസ് ജോസഫിന്റെ (20) ഹൃദയമാണ് ജിതേഷിന് വെച്ചുപിടിപ്പിക്കുന്നത്.
കൊച്ചി ലിസി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള കാർഡിയോ മയോപതി രോഗബാധിതനായ തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിതേഷിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ജിവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ജിതേഷിന് ഹൃദയം ലഭിച്ചത്. കേരളസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എൻ.ഒ.എസ്. (മൃതസഞ്ജീവനി) വഴിയാണ് സാന്‍ജോസിന്‍റെ ഹൃദയം ജിതേഷിന് ലഭിച്ചത്. ദിസങ്ങള്‍ക്ക് മുന്പ് ഇതേ പദ്ധതി വഴി മറ്റൊരു ഹൃയം ജിതേഷിനായി ഒരുങ്ങിയിരുന്നെങ്കിലും ആ ഹൃദയം പൂര്‍ണ്ണ ആരോഗ്യമുള്ളത് അല്ലാഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഒക്‌ടോബർ ആറാം തീയതി വൈകുന്നേരം 7 മണിക്ക് സാൻജോസ് ഓടിച്ചിരുന്ന ബൈക്ക് ചങ്ങനാശേരി, ആലപ്പുഴ റൂട്ടിൽ വച്ച് ട്രക്കുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ സാൻജോസിനെ പെരുന്ന എൻഎസ്എസ് ആശുപത്രിയിൽ എത്തിച്ചശേഷം അന്നുതന്നെ പുഴ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മാരകമായി പരിക്കേറ്റ് സാന്‍ജോസിന്റെ മസ്തിഷ്ക മരണം ഇന്ന് പുലര്‍ച്ചയോടെ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 5.45ന് (സാൻ ജോസിന്റെ ഹൃദയം പുഴ്പഗരിയിൽ നിന്നും റോഡുമാർഗം 6.55ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചിരുന്നു. 120 കിലോമീറ്റർ ദൂരം പോലീസിന്റെ സഹായത്തോടെ കേവലം ഒരു മണിക്കൂർ പത്ത് മിനിട്ടു കൊണ്ടാണ് ഓടിയെത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.