ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും പിടിവീണു; ജി.എന്‍.പി.സി ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ്

0

ഫേസ്ബുക്കിലെ സൌഹൃദഗ്രൂപ്പായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഥവാ ജി.എന്‍.പി.സിയ്ക്ക് എക്‌സൈസ് വകുപ്പിന്റെ പൂട്ടു. ജിഎന്‍പിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇതേതുടര്‍ന്ന് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്‌സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് കൂട്ടായ്മയുടെ വാദം. എന്നാല്‍, ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യാപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ഇതിനു പുറമേ മദ്യക്കച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടികള്‍ക്ക് മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.