മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

0

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ (77) കാനഡയില്‍ മകന്റെ വസതിയില്‍ അന്തരിച്ചു. കൊല്‍ക്കൊത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദ സ്റ്റേറ്റ്‌സ്മാനി’ല്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന സാം സീനിയര്‍ എഡിറ്ററായാണ് അവിടെനിന്നും വിരമിച്ചത് . ‘ഇന്ത്യാ ടുഡെ’, ‘ഡെക്കാന്‍ ക്രോണിക്കിള്‍’ എന്നിവയിലും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥയില്‍ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥി പി. രാജൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച വാര്‍ത്ത ആദ്യമായി ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയാണ്. പരേതയായ ഗ്രെയ്‌സ് ആണ് ഭാര്യ. മക്കള്‍: സഞ്ജയ് (കാനഡ), മനോജ് (ഫിജി).