ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

0

ഒരു ലക്ഷം കോടി രൂപാണ് ഇന്ത്യയില്‍ വിവാഹചിലവുകള്‍ക്കായി ചിലവഴിക്കുന്നത് എന്നാണ് കണക്കുകള്‍ .ആര്‍ഭാടപൂര്‍വം വിവാഹം നടത്തി കടക്കാരാകുന്നര്‍ ആണ് ഇതില്‍ പലരും .പിന്നെ ആ കടം വീട്ടാന്‍ ഉള്ളതെല്ലാം വിറ്റ്‌പെറുക്കേണ്ട സ്ഥിതിയാകും .16 ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ ഉള്‍ക്കൊള്ളിക്കുന്നത്. അപ്പോഴാണ് ഒരു ലക്ഷം കോടി രൂപ വിവാഹം നടത്താന്‍ വേണ്ടി വരുന്നു എന്നതിന്റെ ചിത്രം മനസ്സിലാവുകയുള്ളു.

ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും. വിവാഹദൂര്‍ത്ത് ഒഴിവാക്കി അവര്‍ ചെയ്ത നാല്  മാതൃകാ കാര്യങ്ങള്‍ എന്തൊക്കെയെന്നോ;കര്‍ഷകന്‍ ആത്മഹത്യ ചെയ്ത 10 കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി ,52,000 രൂപയുടെ മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകം അഞ്ച് ലൈബ്രറികള്‍ക്കി നല്‍കി,കൂടാതെ വിവാഹ സല്‍ക്കാര വിഭവങ്ങള്‍ ലളിതമാക്കുകയും ,വ്യത്യസ്ത മേഖലയില്‍ പ്രമുഖരായവരുടെ പ്രചോദിത പ്രഭാഷണങ്ങള്‍ എന്നിവയും വേദിയില്‍ ഒരുക്കി .സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടെ ഇപ്പോള്‍ ഈ ദമ്പതികളുടെ മാതൃകയെ പുകഴ്ത്തുകയാണ് ആളുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.