മഞ്ഞക്കിളിയുടെ പാട്ടുമൂളിയെത്തിയ കന്മദത്തിലെ മുത്തശ്ശി ഇനിയില്ല; ശാരദ നായർ അന്തരിച്ചു

0

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായ‌രുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.

മോഹൻലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 99-ൽ അനിൽ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.