ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

0

റിയാദ്: പ്രമുഖ പ്രവാസി വ്യവസായി കണ്ണൂർ സ്വദേശി പള്ളി വളപ്പിൽ മുനീർ പയ്യന്നൂർ (53) നാട്ടിൽ നിര്യാതനായി. ഏറെ കാലമായി അൽ കോബാർ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസ ലോകത്ത് നിരവധി ആളുകളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന മുനീർ ഇടപെടലിലൂടെ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അർബുദ രോഗത്തിന് ചികിത്സ നടത്തി വരുന്നതിനിടയിലാണ് ഇന്ന് മൂന്നു മണിയോടെ എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ മരണം സംഭവിച്ചത്. കണ്ണൂർ കൂട്ടായ്മയായ കസവിന്റെ ഭാരവാഹിയായിരുന്നു. എം.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ – ജസീല. മക്കൾ – യദീൽ അഹദ്, അമാനി മുനീർ, ഇഹാൻ മുനീർ, അയ്മൻ മുനീർ.