ഇന്ന് കര്‍ക്കടകവാവ്: പൊതുസ്ഥലത്ത്​ ബലിതർപ്പണമില്ല

0

പിതൃ സ്മരണകളുമായി ഇന്ന് കർക്കിടകവാവ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ക്ഷേത്രങ്ങളിലും ഇത്തവണ പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.

പക്ഷേ ഭക്​തർക്ക്​ ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ്​ പൂജകൾ നടത്താനുള്ള ക്രമീരണങ്ങൾ ഏർപ്പെടുത്തും. കോവിഡ്​ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ക്ഷേത്രത്തിലുണ്ടാവും. . ക്ഷേത്രങ്ങളിൽ പൂജകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്​.