നടൻ കാർത്തിക്കും രഞ്ജനിക്കും ആൺകുഞ്ഞ്

0

നടൻ കാർത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാർത്തി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.” ജീവിതം മാറ്റി മറിച്ച അനുഭവം’ എന്നാണ് കാർത്തി കുറിച്ചത്.

ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും വേണം”- കാർത്തി കുറിച്ചു. 2011 ലാണ് കാർത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013 ൽ ഇവർക്ക് മകൾ ഉമയാൾ പിറന്നു.