ലക്ഷ്‍മി ബോംബ്; ആദ്യ ഗാനവും വൈറൽ

0

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻറ്  , ഓസ്‌ട്രേലിയാ , യു എ  ഇ , എന്നിവിടങ്ങളിൽ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

നർമ്മവും ഭയവും പ്രതികാരവും കോർത്തിണക്കി പുറത്തു വിട്ട ‘ ലക്ഷ്‌മി ബോംബി ‘ ൻറെ ട്രെയ്‌ലർ  യു ട്യൂബിൽ ഏതാനും ദിവസം മുമ്പ്  പുറത്തിറങ്ങി   വൈറലായതിനു പിന്നാലെ അണിയറക്കാർ പുറത്തു വിട്ട  ” ബുർജ് ഖലീഫ “ എന്ന  ആദ്യ ഗാന വീഡിയോയും വൈറലായി  മുന്നേറുകയാണ് . ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷോപലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു കഴിഞ്ഞു. അക്ഷയ്‌ കുമാറും  കിയാര അദ്വാനിയും തകർത്താടിയ ഗ്ലാമറസായ ഈ ഗാനരംഗത്തിൽ നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.  വിവിധ വിദേശ രാജ്യങ്ങളിൽ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത . ഈ ഗാനം 2020 ലെ ബ്ലോക് ബസ്റ്റർ ഗാനമായിരിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്.  

ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബി ലെ   മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് . അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ‘ലക്ഷ്‌മി ബോംബി’ ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത് .   അത് കൊണ്ടു തന്നെ ആരാധകർ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ് . അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു . ‘ലക്ഷ്‍മി ബോംബ് ‘ അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് . അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

സി.കെ .അജയ് കുമാർ ,പി ആർ