കലൈഞ്ജര്‍ക്ക് തമിഴ്മക്കള്‍ വിട ചൊല്ലി

0

കലൈഞ്ജറുടെ ആഗ്രഹം പോലെ പ്രിയ നേതാവ് അണ്ണദുരൈ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ കരുണാനിധിക്ക് അന്ത്യവിശ്രമം. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദ്രാവിഡ രാഷ്ട്രീയ കുലപതിക്ക്  അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. 

മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് രാജാജി നഗറില്‍ നിന്നും ചെന്നൈയിലെ മറീന ബീച്ചിലേക്ക് കലൈഞ്ജറുടെ മൃതദേഹം കൊണ്ടുവന്നത്. കലാസംസ്കാരിക , രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ നിരവധി പേരാണ് കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. വിലാപയാത്രയ്ക്ക് അണിനിരന്ന പതിനായിരങ്ങളെ നിയന്ത്രിക്കാന്‍ പലപ്പോഴും പൊലീസിന് സാധിച്ചിരുന്നില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.