ബിസിനസുകാരനുമായുള്ള വിവാഹ വാര്‍ത്ത; പ്രതികരണവുമായി കീര്‍ത്തി സുരേഷ്

0

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കീർത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാവിഷയം. പ്രമുഖ ബിസിനസുകാരനാണ് താരപുത്രിയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോള്‍ അഭ്യൂഹങ്ങള്‍ക്കും ആരെയാണ് കീർത്തി സുരേഷ് വിവാഹം ചെയ്യുന്നതെന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.

ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീര്‍ത്തി പറയുന്നു.

വാസ്തവ വിരുദ്ധമായ വാർത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീർത്തി സുരേഷ്. രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ രണ്ട് കൂട്ടുകാരികൾക്കൊപ്പമാണ് കീർത്തി ലോക്ക് ഡൗൺ ദിനങ്ങളിൽ കഴിയുന്നത്.