നടി കീര്‍ത്തി സുരേഷിന് കൊവിഡ്

0

നടി കീര്‍ത്തി സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട എനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ്. എല്ലാവരും കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക.

ഞാനിപ്പോ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവര്‍ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക. എന്നായിരുന്നു താരം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.