രണ്ട് ധനുഷ് ചിത്രങ്ങള്‍ ഓ.ടി.ടിയിൽ

0

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ധനുഷ് നായകനായ അടുത്ത രണ്ട് ചിത്രങ്ങള്‍ ഓ.ടി.ടി റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്തുന്നു. കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘മാരന്‍’ എന്ന ചിത്രമാണ് ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്യുന്നത്.

വീണ്ടും ഓമിക്രോണ്‍ കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. മാളവിക മോഹനാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായികയാകുന്നത്. വില്ലന്‍ വേഷത്തിലെത്തുന്നത് മാസ്റ്റര്‍ മഹേന്ദ്രനാണ്. സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാധ്യമപ്രവര്‍ത്തകരായിട്ടാണ് ധനുഷും മാളവിക മോഹനും ചിത്രത്തിലെത്തുന്നത്.

ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇംഗ്ലിഷ് ചിത്രം ഗ്രേ മാനും നെറ്റ് ഫ്ലിക്സ് വഴി റിലീസ് ചെയ്യുകയാണ്. അവഞ്ചേഴ്സ് എന്ന ചിത്രത്തിന്‍റെ സംവിധായകരായ റൂസോ സഹോദരന്മാര്‍ ആണ് ചിത്രം സവിധാനം ചെയ്യുന്നത്. മാര്‍ക്ക് ഗ്രീനിന്‍റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു വാടക കൊലയാളിയുടെ വേഷത്തിലാണ് ധനുഷ് ഗ്രേ മാനില്‍ പ്രത്യക്ഷപ്പെടുന്നത്.

വാഗ്നര്‍ മൌറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ട്റസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ആണ് ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന ചിത്രമാണ് ഗ്രേ മാന്‍. ഏകദേശം 1500 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്.