‘ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍

0

പത്തനംതിട്ട: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

കെ.സുരേന്ദ്രന്റെ പ്രസ്താവനയില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്‌. കേന്ദ്രം കണ്ണുരുട്ടിയതിന് പിന്നാലെ പ്രസ്താവനയില്‍ കെ.സുരേന്ദ്രനും വി.മുരളീധരനും മലക്കം മറിഞ്ഞ് തിരുത്തുമായി രംഗത്തെത്തിയത്. തന്‍റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണഗതിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരെ പ്രഖ്യാപിക്കുക. എന്നാല്‍ കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തെ പോലും ഞെട്ടിച്ചിട്ടുണ്ട്. വിജയ യാത്രയ്ക്ക് തിരുവല്ലയില്‍ നടന്ന സ്വീകരണ പരിപാടിയിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളിലടക്കം ശ്രീധരന്‍ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന്‌ വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞു. ആദ്യം ഇത് സ്വാഗതംചെയ്ത കേന്ദ്രമന്ത്രി വി. മുരളീധരന്‍ പിന്നീട് തിരുത്തി.

കിഫ്ബി കേന്ദ്ര ഏജൻസികളുടെ അന്വേഷണം മാറയാക്കി മുഖ്യമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അന്വേഷണം വേണമെന്ന് മുഖ്യമന്തി തന്നെ അല്ലേ കേന്ദ്രത്തെ അറിയിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേരള -കേന്ദ്ര ഏറ്റുമുട്ടലാണെന്ന് വരുത്താനാണ് പിണറായിയുടെ ശ്രമിക്കുന്നുന്നു. മസാല ബോണ്ടിൽ ക്രമക്കേട് ഇല്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത് എകെജി സെന്ററിലെ ഭാഷ പൊതു സമൂഹത്തിൽ ഇറക്കരുതെന്നും വാദം പൊളിയുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.