കുവൈത്തില്‍ മലയാളി മരിച്ചു

0

കുവൈത്ത് സിറ്റി : കുവൈത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി മരണമടഞ്ഞു. കാസര്‍കോട് നീലേശ്വരം കോട്ടപ്പുറം സ്വദേശി മൂലക്കത്ത് അബ്ദുല്ല (44) ആണ് മരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുവൈത്തില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തി വരികയായിരുന്നു . ഭാര്യ ജസീറ. മക്കള്‍: ജുമൈന, ഫാതിഹ് , ഫര്‍ദ്ദീന്‍.