ഭാഗ്യദേവത കടാക്ഷിച്ചത് വടകരയില്‍; 10 കോടിയുടെ വിഷു ബംബര്‍ നറുക്കെടുത്തു

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ്. വടകരയില്‍ വിറ്റ ടിക്കറ്റാണിത്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.