ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഉരസി

1

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവും നേരിയ തോതില്‍ ഉരസി. ബഹ്റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഫ്ളൈ ദുബായ് വിമാനം ഉരസിയത്. പാര്‍ക്കിങ്ങിനിടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഒരു റണ്‍വേ ഉച്ചവരെ അടച്ചിട്ടു. വിമാനത്താവള പ്രവര്‍ത്തനം പതിവുരീതിയിലായിട്ടുണ്ട്. ഇരുവിമാനങ്ങളിലെയും യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തി.