പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാനൊരുങ്ങവേ മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട സ്വദേശി ജോണ്‍ പന്നിവിഴ (56) ആണ് ബുറൈദയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള താമസസ്ഥലത്ത് മരിച്ചത്.

ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ വിവരം അറിയിച്ച് ആശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങുേമ്പാഴാണ് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. കാല്‍നൂറ്റാണ്ടായി പ്രവാസിയായ ജോണ്‍ ബുറൈദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്.

ഭാര്യ: ജിജി ജോണ്‍, മക്കള്‍: സിബി ജോണ്‍ ജേക്കബ്, സിനി എല്‍സ ജോണ്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, ജീവകാരുണ്യ സെല്‍ പ്രവര്‍ത്തകന്‍ കുര്യന്‍ എന്നിരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങ നടക്കുന്നു.