പോലീസിന് മര്യാദ വേണമെന്ന് ഹൈക്കോടതി

0

കേരളാ പോലീസ് ജനങ്ങളുമായി ഇടപെടുമ്പോൾ കുറച്ചു കൂടി മര്യാദ പാലിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ബെഞ്ചിൻ്റെ വിധിയിലാണ് കേരള പോലീസിനെതിരെയുള്ള രൂക്ഷമായ വിമർശനം ഹൈക്കോടതി നടത്തിയത്. ഇതിന് മുൻപ് തന്നെ ജനങ്ങളെ എടാ, പോടാ വിളിക്കുന്ന പോലീസ് സംസ്കാരം ഉപേക്ഷിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഡോക്ടറെ വഴിയിൽ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറിയ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇന്ന് പോലീസിൻ്റെ ഭാഷയെയും നടപടികളെയും രൂക്ഷമായി വിമർശിച്ചത്.

സമൂഹത്തിൽ മാന്യമായ പദവി അലങ്കരിക്കുന്നവരെ തെരുവിൽ തടഞ്ഞ് നിർത്തി സംസ്കാര ശൂന്യമായി പെരുമാറുന്നത് തീർച്ചയായും പോലീസ് സേനക്ക് കളങ്കം തന്നെയാണ്. പരിശീലന കാലത്ത് ലഭിക്കുന്ന കരുണ ചോർത്തുന്ന പാഠങ്ങളല്ല മാനവികതയുടെയും നീതിയുടെയും ഭാഷയിലൂടെയായിരിക്കണം പോലീസിൻ്റെ അന്തസ്സും അഭിമാനവും ഉയർത്തേണ്ടത്. ഹൈക്കോടതിയുടെ ഉത്തരവുകളിലൂടെയല്ല സമീപനത്തിലെ മാറ്റത്തിലൂടെയായിരിക്കണം ഇനി കേരളത്തിൻ്റെ അഭിമാനമായ കർമ്മ സേനയായി പരിണമിക്കേണ്ടത്.

മാനവികതയുടെ മുഖമുള്ള ഒരു പോലീസ് സേന നമ്മുടെ തെരുവുകളിലും പാതകളിലും കാവലാളായി കേരളത്തിൻ്റെ അഭിമാനവും അഹങ്കാരവുമായി. മാറിത്തീരേണ്ടതുണ്ട്. സത്യസന്ധതയും സംസ്കാരത്തികവുമായിരിക്കണം കേരള പോലീസിൻ്റെ മുഖമുദ്ര.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.