സംസ്ഥാനത്ത് ഡല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പുതിയ വകഭേദം ഡല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ടുപേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി സിഎസ്‌ഐആര്‍ ഐജിഐബിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

പത്തനംതിട്ട കടപ്പ പഞ്ചായത്ത് 14ാം വാര്‍ഡിലെ താമസക്കാരനായ നാലുവയസുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സ്രവ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് വകഭേദം കണ്ടെത്തിയത്.