യു ഏ യില്‍ കേരള സാഹിത്യ അക്കാഡമിയുടെ സാഹിത്യ ശില്‍പശാല

0

കേരള സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ഗവണ്‍മെന്‍റിന്‍റെ വായനാ വര്‍ഷാചരണത്തിന്‍റെ ഭാഗമായി സ്വാന്തനവും അക്ഷരക്കൂട്ടവും ചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പശാല ജൂണ്‍ 2, 3, 4 തീയതികളില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബായ് –യു ഏ ഇ യില്‍ വെച്ച് നടക്കും.

പെരുമ്പടവം ശ്രീധരന്‍, എന്‍ എസ് മാധവന്‍, കുരീപ്പുഴ ശ്രീകുമാര്‍, ലോപ മധുപാല്‍ എന്നിവര്‍ വിവിധ ശില്‍പ ശാലകളും സംവാദങ്ങളും നയിക്കും.

കുടിയേറ്റവും അതിജീവനവും കഥയിലും, കവിതയിലും, മാധ്യമ പ്രവര്‍ത്തനത്തിലും ചെലുത്തിയ സ്വാധീനവും, വരുത്തിയ മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അതുപോലെ വരും തലമുറയെ എഴുത്തിന്‍റെയും വായനയുടെയും വഴിയിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമം കൂടിയാണെന്ന് സംഘാടകര്‍ ഈ ത്രിദിന ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.

യു ഏ യില്‍ വസിക്കുന്ന അക്ഷരസ്‌നേഹികള്‍ക്ക്‌ കേരള സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന 'അക്ഷരക്കൂട്ടം' പരിപാടിയില്‍ പങ്കെടുക്കാന്‍, ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക  : Register Here