50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മികച്ച നടൻ സുരാജ്, നടി കനി

0

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാര പ്രഖ്യാപനം മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്ത വണത്തെ വിലയിരുത്തൽ.

119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണ് ഇത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ ഒരിക്കൽക്കൂടി മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുള്ള അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

അവാർഡുകൾ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് ദാസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ.