കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

1

ദുബായ്: ദുബായില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ജോസഫ് റോഡ് സ്വദേശി വ്യാസ് ആനന്ദ്(41) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ദുബൈയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് പരേതനായ പി കെ ബാലകൃഷ്ണന്റെ പൗത്രനാണ്. പിതാവ്: വിദ്യാനന്ദ്, മാതാവ്: റസിയ. ഭാര്യ: നമ്‌റുത, മകള്‍: വേദിക. സംസ്‌കാരം ദുബായിൽ നടക്കും.