പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്: പനി ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തിരുവന്തപുരം പോത്തന്‍കോട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (51) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് കരുതുന്നു.

25 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്‍ നായര്‍ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ശുഭ. മക്കള്‍: സുധി, അക്ഷയ്, സിദ്ധാര്‍ത്ഥ്, നമിത.