പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് പത്ത് ദിവസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകന്‍ (67) ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

മൂന്നര പതിറ്റാണ്ടായി ഇദ്ദേഹം റിയാദില്‍ ലാന്‍ഡ്രി ജീവനക്കാരനായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടയിലാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായത്. ശ്രീധരനാണ് പിതാവ്. മാതാവ്: സരസമ്മ. ഭാര്യ: തങ്കമണി. നാല് മക്കളുണ്ട്.