പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്കറ്റ്: ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തിൽ കൃഷ്ണ കുമാർ ആണ് (51) ഒമാനിലെ ബർഖയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

പന്ത്രണ്ട് വർഷത്തോളമായി ഒമാൻ ഫ്ലോർ മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി വിഭാഗത്തിലെ അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: പ്രിയ, മക്കൾ: കാർത്തിക്, വർഷ. ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.