പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂര്‍ സ്വദേശി അബ്ദുല്‍ മജീദ് (49) ആണ് അല്‍ ഐനിലെ അല്‍ഖുവയില്‍ നിര്യാതനായത്.

അല്‍ഖുവയിലെ റാഷിദലി കഫ്തീരിയ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കൊടക്കാടന്‍ മൊയ്തുപ്പ, മാതാവ്: പരേതയായ ആസിയ. ഭാര്യ: സാജിത, മക്കള്‍: മുജീബ്, ബുഷ്റ, മുഹ്സിന. മരുമകന്‍: മീരാന്‍.