ശ്വാസകോശ സംബന്ധമായ അസുഖം മൂലം പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖം മൂലം കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ആഴ്ചകളായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാര്‍ഗവി, ഭാര്യ: ജ്യോതി, മക്കള്‍: മയൂമി, മയൂന്‍ മണി (ഇരുവരും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.