രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 95,735 പേർക്ക് രോഗം; മരണം 1,172

0

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 95,735 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,65,864 ആയി. ഒറ്റ ദിവസത്തിനിടെ 1,172 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 75,062. 1.68 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 9,19,018 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. 3471783 പേർ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്രയിൽ ഇതുവരെ 9,67,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 5,27,512 കേസുകളും തമിഴ്നാട്ടിൽ 4,80,524 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 4,21,730 ആയി. ഉത്തർപ്രദേശിൽ 2,85,041 പേർക്കാണ് രോഗം.