ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

0

മനാമ: മലയാളി ബഹ്‌റൈനില്‍ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടന്‍ ഹംസയുടെ മകന്‍ ഇസ്മായില്‍ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 വര്‍ഷമായി ബഹ്‌റൈനില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍: നിദ, നിദാല്‍, നിഹാദ്.