കർണാടക മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു

0

കർണാടക മന്ത്രി ഉമേഷ് കട്ടി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു. വനം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. മന്ത്രിയുടെ മരണം സംസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചിച്ചു.

ഡോളേഴ്‌സ് കോളനിയിലെ വസതിയിലെ കുളിമുറിയിൽ തളർന്നുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എയർ ആംബുലൻസിൽ നാട്ടിൽ എത്തിക്കും. സങ്കേശ്വരത്ത് ഉച്ചയ്ക്ക് 2 വരെ പൊതുദർശനം ഉണ്ടാകും.

പിന്നീട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സംസ്ഥാന ബഹുമതികളോടെ ബാഗേവാഡി ബെലഗാവിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ബെലഗാവിയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ നിരവധി നേതാക്കൾ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.