പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

0

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പത്തനംതിട്ട തിരുവല്ല കാവുംഭാഗം പൂഴിക്കലായില്‍ സുബാഷ് ജോണ്‍ മാത്യു(36) ആണ് ദോഹ ഹമദ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്.

എട്ടു വര്‍ഷമായി പൊതുജനാരോഗ്യ വിഭാഗത്തില്‍ (മെഡിക്കല്‍ മിഷന്‍) ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിനിത എല്‍സ, മകള്‍: രൂതുലിന്‍. മാതാവ് സുശീല മാത്യൂസ് ഖത്തറിലുണ്ട്. സുബാഷിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു.